ലോക പരിസ്ഥിതി ദിനം: പുതിയ ബസ്റ്റാന്റ് പരിസരം ശുചീകരിച്ചു

കാസര്‍കോട്: ജില്ലാ പോലീസ്, ജനമൈത്രി പോലീസ് കാസര്‍കോട്, ഫയര്‍ ഫോഴ്‌സ്, സീതാംഗോളി മാലിക്ദിനാര്‍ സ്‌കൂള്‍ ഓഫ് ഫാര്‍മസി സംയുക്തമായി ലോക പരിസ്ഥിതി ദിനത്തില്‍ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരം ശുചീകരിച്ചു. സി.ഐ അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ടൗണ്‍ എസ്.ഐ. അജിത് കുമാര്‍, എ.എസ്.ഐമാരായ ഗംഗാധരന്‍, അസൈനാര്‍, പ്രദീപ് കുമാര്‍, ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ വി.പി. ജഗദീഷന്‍ നായര്‍, ഫയര്‍മാന്‍ ഉമേഷ് ഹോം ഗാഡ്മാരായ ഗോപാല കൃഷ്ണന്‍, രാമചന്ദ്രന്‍, ഡ്രൈവര്‍ അനീഷ്, മാലിക്ദിനാര്‍ സ്‌കൂള്‍ ഫാര്‍മസിയിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അരുണ്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories