ബദിയടുക്കയില്‍ മരപ്പണിക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

ബദിയടുക്ക: തകര്‍ന്നു വീഴാറായ കെട്ടിടത്തിനകത്ത് മരപ്പണിക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്കയിലെ ഗോപാലനെ (68)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.

രാവിലെ മൂത്രമൊഴിക്കാനായി കെട്ടിടത്തിന് സമീപമെത്തിയയാളാണ് ഗോപാലനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പരിസരവാസികളെയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു.

പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. എന്നാല്‍ എന്തിനാണ് ഗോപാലന്‍ തൂങ്ങി മരിച്ചതെന്ന് വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

KCN

more recommended stories