കോളേജ് പരിസരത്തെ പച്ചപ്പ് കാത്തുസൂക്ഷിച്ച് മോഡല്‍ കോളേജ് എന്‍എസ്എസ്

കാസര്‍കോട് : നഷ്ടപ്പെടുന്ന ആവാസവ്യവസ്ഥ തിരിച്ചെടുക്കുന്നതിനു പ്ലാസ്റ്റിക് മാലിന്യത്തിന്റെ നിര്‍മ്മാര്‍ജ്ജനം അത്യാവശ്യമാണെന്നു തിരിച്ചറിഞ്ഞു മടിക്കൈ മോഡല്‍ കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍. പുതുതായി ചാര്‍ജെടുത്ത എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.വീണയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തില്‍ കോളേജ് ക്യാംപസിലെ പച്ചപ്പ് നിലനിര്‍ത്തുമെന്നു വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു. ദിനാചരണം പ്രിന്‍സിപ്പല്‍ പ്രൊഫ. വി ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് കെ.വി കുഞ്ഞികൃഷ്ണന്‍, പ്രോഗ്രാം ഓഫീസര്‍ പി.വീണ, എന്‍എസ്എസ് വളണ്ടിയര്‍ കെ.കെ കാവ്യ സംസാരിച്ചു.

KCN

more recommended stories