നവാഗതര്‍ക്ക് വര്‍ണ്ണ കുടകളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

പൈക്ക: പൈക്ക എ കെ എം എം എ യു പി സ്‌കൂളിലെ ഒന്നാം ക്ലാസില്‍ ആദ്യമായി എത്തിയ കുഞ്ഞുങ്ങള്‍ക്ക് മനോഹരമായ കുടകളുമായി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എത്തി. കഴിഞ്ഞ വര്‍ഷവും ഒ.എസ്.എ യുടെ വക കുടകള്‍ നല്‍കിയിരുന്നു. പ്രസിഡന്റ് ഗിരി കൃഷ്ണന്‍, സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ട്രഷറര്‍ ഹനീഫ കരിങ്ങപ്പള്ളം, ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണ മണിയാണി, എം.ജെ.ദേവസ്യ, ഒ.പി.ഹനീഫ, ബി.കെ.ബഷീര്‍ പൈക്ക, കൃഷ്ണന്‍ പൈക്ക, കെ.പി ഹമീദ്, ഷരീഫ് ബീട്ടിയടുക്ക, അന്‍വര്‍ ഷാഹിദ്,സുഹ്‌റ, രമണി തുടങ്ങിയവര്‍ സംബന്ധിച്ചു

KCN