ജിസിസി കെഎംസിസി എരിയാല്‍ മേഖലാ കമ്മിറ്റിയുടെ റമദാന്‍ 28 റിലീഫ് ബുധനാഴ്ച

എരിയാല്‍: ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ പര്യായമായി മാറിയ കെഎംസിസിയുടെ ജി.സി.സി- എരിയാല്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ റമദാന്‍ റിലീഫ് റമദാന്‍ 28 ബുധനാഴ്ച നടക്കും. ഇന്‍ഷാ അല്ലാഹ്, സമൂഹത്തിലെ ആലംബഹീനര്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും ഒരു കൈത്താങ്ങായി ഈ പരിപാടി മാറേണ്ടതുണ്ട്. അര്‍ഹരായവരിലേക്ക് സഹായങ്ങള്‍ കൃത്യമായി എത്തിക്കാനും അതിനു വേണ്ട രീതിയിലുള്ള ഒരുക്കങ്ങള്‍ നടത്താനും മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി പങ്കാളികളാവേണ്ടതുണ്ട്. പരിപാടിയില്‍ മുസ്ലിം ലീഗിന്റെയും കെ.എം.സി.സി യുടെയും ജില്ലാ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. അഞ്ഞൂറ് കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകളും നൂറോളം കുടുംബങ്ങള്‍ക്ക് ധന സഹായവും വിതരണം ചെയ്യും. എരിയാല്‍ ലീഗ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അന്‍വര്‍ ചേരങ്കൈ, കെ.ബി.കുഞ്ഞാമു,എ.കെ.ഷാഫി, ഹാരിസ് ഖത്തര്‍, സുലൈമാന്‍ ഹാജി, അശ്‌റഫ് എരിയാല്‍,ജാഫര്‍ അക്കര,ശംസു ബി.എ,ഇ.എം ഷാഫി, കെ.ബി.മുനീര്‍, മന്‍സൂര്‍ അക്കര,അസൈനാര്‍ കുളങ്ങര, കെ.ബി.നിസാര്‍, ശംസു മാസ്‌കോ, ഷാഫി പെരല്‍ സംബന്ധിച്ചു. മുഴുവന്‍ കെഎംസിസി, മുസ്ലിം ലീഗ്, മറ്റു പോഷക സംഘടനാ പ്രവര്‍ത്തകരും പരിപാടിയില്‍ സജീവമായി പങ്കെടുക്കുകയും പരിപാടി വന്‍വിജയമാക്കിത്തീര്‍ക്കുകയും ചെയ്യണമെന്ന് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് അന്‍വര്‍ ചേരങ്കൈ, സെക്രട്ടറി ഗഫൂര്‍ എരിയാല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു

KCN

more recommended stories