വോയ്‌സ് ഓഫ് ആലൂര്‍ പെരുന്നാള്‍ വസ്ത്രത്തിന്റെ കൂപ്പണ്‍ വിതരണം ചെയ്തു

ആലൂര്‍: ആലൂരിലെ ഏറ്റവും വലിയ വാടസ് അപ്പ് കൂട്ടയ്മായായ വോയ്‌സ് ഓഫ് ആലൂര്‍ പാവപ്പെട്ട 30 ലോളം വരുന്ന കുട്ടികള്‍ക്കുള്ള പെരുന്നാള്‍ വസ്ത്രത്തിന്റെ കൂപ്പണ്‍ വിതരണം ചെയ്തു. ആലൂര്‍ ജമാഅത്ത് ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫീ വോയ്‌സ് ഓഫ് ആലൂര്‍ മുതിര്‍ന്ന അംഗമായ അബ്ബാസ് എ.കെ ക്ക് നല്‍കി പെരുന്നാള്‍ വസ്ത്രത്തിന്റെ കൂപ്പണ്‍ വിതരണ ഉല്‍ഘാടനം ചെയ്തു.
വോയ്‌സ് ഓഫ് ആലൂര്‍ അംഗങ്ങളായ ഇസ്മായില്‍ മാഷ്,മുഹമ്മദ് കുഞ്ഞി,അബ്ദുല്ല ഏ.പി,ഇസ്മായില്‍ എം.കെ,അസീസ് എം.എം,അഫ്രീദ് കടവില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.വോയ്‌സ് ഓഫ് അഡ്മിനുമാരായ ഉമര്‍ ഹാജി(അബൂദാബി),എ.ടി മുഹമ്മദ്(എ.ടി.എം. കല്‍ബ),മുഹമ്മദ് ടി.എ(കുവൈത്ത്), ലത്തീഫ്(സൗദി അറബ്യ) ബഷീര്‍ (ബഹറൈന്‍) തുടങ്ങിയവര്‍ സഹകരിച്ചവര്‍ക്ക് നന്ദി അറിയിച്ചു.

KCN

more recommended stories