വീട്ടമ്മയെ കുളിമുറിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: വീട്ടമ്മയെ കുളിമുറിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ മാച്ചിപ്പള്ളിയിലെ വാസുവിന്റെ ഭാര്യ പൊന്നമ്മ (61) യെയാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെ പുറത്തുപോയ വാസു തിരിച്ചെത്തി നോക്കിയപ്പോഴാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പിളി, അനീഷ്, അജിത മക്കളാണ്. രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുളിമുറിയില്‍ തെന്നിവീണ് മരണപ്പെട്ടതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

KCN

more recommended stories