അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പില്ല, പ്രതിഷേധം ശക്തമാകുന്നു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് കരുതിയ കൊച്ചുവേളി- മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ എക്സ്പ്രസിന് ജില്ലാ ആസ്ഥാനമായ കാസര്‍കോട്ട് സ്റ്റോപ്പില്ല. ഇത് ജില്ലയിലെ ജനങ്ങളോട് റെയില്‍വെ നിരന്തരമായി തുടരുന്ന അവഗണനയുടെ അവസാനത്തെ ഉദാഹരണമാണെന്നും അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവധിക്കുന്നതിന് ആവശ്യ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി.ഡി കബീറും അറിയിച്ചു.

ആഴ്ചയില്‍ രണ്ട് ദിവസമാണ് അന്ത്യോദയ എക്സ്പ്രസ് സര്‍വ്വീസ് നടത്തുന്നത്. രാജധാനി അടക്കമുള്ള നിരവധി ട്രെയിനുകള്‍ കാസര്‍കോട്ട് സ്റ്റോപ്പില്ലാതെ കടന്ന് പോകുന്നുണ്ട്. നിരന്തരമായി ജനങ്ങള്‍ ഇക്കാര്യത്തില്‍ മുറവിളി കൂട്ടുന്ന സമയത്താണ് പുതുതായി ആരംഭിക്കുന്ന അന്ത്യോദയ എക്സ്പ്രസിനു കൂടി സ്റ്റോപ്പ് അനുവധിക്കാതിരിക്കുന്നത്. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ട കാസര്‍കോട് എം.പി പി കരുണാകരന്‍ കടുത്ത അനാസ്ഥയാണ് കാണിച്ചിരിക്കുന്നതെന്നും യൂത്ത് ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെട്ട് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ മൂന്നുറിയിപ്പ് നല്‍കി

KCN

more recommended stories