ഇഫ്താര്‍ സംഗമങ്ങള്‍ സൗഹൃദത്തിന്റെ പൂന്തോപ്പുകള്‍; ജില്ലാ പൊലീസ് മേധാവി

കാസര്‍കോട്: വിവിധ മതസ്ഥരേയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയും അണിനിരത്തി വിശുദ്ധ റമദാന്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമങ്ങള്‍ സൗഹൃദത്തിന്റെ പൂന്തോപ്പുകളാണെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായിരുന്നു. മറ്റുള്ളവരില്‍ നന്മയുടെ കിരണങ്ങള്‍ സൃഷ്ടിക്കുന്ന തരംഗങ്ങളാവാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. റമദ എന്ന വാക്കിന് അര്‍ത്ഥംവരുന്ന പുതുമഴ തന്നെയാണ് ഒരോ നോമ്പുകാരന്റെയും ഉള്ളില്‍ വര്‍ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ടൗണ്‍ സി.ഐ സി.എ അബ്ദുല്‍റഹീം, മുന്‍ സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, ട്രഷറര്‍ സുനില്‍ ബേപ്പ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാഫി തെരുവത്ത്, അബ്ദുല്ലക്കുഞ്ഞി ഉദുമ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി കെ.വി പത്മേഷ് സ്വാഗതവും പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡണ്ട് ഷഫീഖ് നസറുള്ള നന്ദിയും പറഞ്ഞു.

KCN

more recommended stories