ആലൂര്‍ ഹൈദ്രോസ് ജുമാ മസ്ജിദ്; മതപഠന ക്ലാസ് സമാപിച്ചു

കാസര്‍കോട് : ആലൂര്‍ ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ റമളാന്‍ മാസത്തോടനുബന്ധിച്ച് ഞായറഴ്ചകളില്‍ നടന്നു വന്നിരുന്ന മതപഠന ക്ലാസിന് സ്ഥലം ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി നേതൃത്വം നല്‍കിയ ക്ലാസോടെ സമാപിച്ചു. ജമാഅത്ത് ഖത്തീബ് തുടക്കം കുറിച്ച ക്ലാസിന് വിവിധ ആഴ്ചകളിലായി ബോവിക്കാനം ജുമാ മസ്ജിദ് ഖത്തീബ് ഇ.പി.ഹംസത്തു സഅദി, കണ്ണൂര്‍ കാക്കയങ്ങാട് ജുമാ മസ്ജിദ് ഖത്തീബ് മന്‍സൂര്‍ ഫൈസി ആലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സമാപന പരിപാടിയില്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് എ.ടി അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞി സഹഭാ രാവാഹികളായ ബഷീര്‍ കടവില്‍, അബ്ദുല്ല അപ്പോളോ, കാദര്‍ കോളോട്ട്, അസീസ് എം.എ മസ്ജിദ് പുന:നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇസ്മായില്‍ മാസ്റ്റര്‍, ട്രഷറര്‍ അബ്ദുല്ല ആലൂര്‍ തുടങ്ങിയവര്‍ സംബസിച്ചു.

KCN