കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ത്ഥിനിയെ എം എസ് എഫ് ആദരിച്ചു

മഞ്ചേശ്വരം : കണ്ണൂര്‍ യൂണിവേഴ്സിറ്റി ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് വിദ്യാര്‍ത്ഥിനിയും, ഉദ്യാവരം സ്വദേശിനിയുമായ റാഹിലയ്ക്ക് എം എസ് എഫ് ഉദ്യാവരം ടൗണ്‍ കമ്മിറ്റിയുടെ ആദരം. മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ഉദ്യാവരം ഉപഹാരം നല്‍കി. എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരം, എം എസ് എഫ് മഞ്ചേശ്വരം പഞ്ചായത്ത് സെക്രട്ടറി ഉല്‍ഫത് ഹുസൈന്‍, യൂണിറ്റ് പ്രസിഡന്റ് അല്‍ഫാന്‍, ജനറല്‍ സെക്രട്ടറി മൂസ, ഷകീബ് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories