കാസര്‍കോട് റോട്ടറി ക്ലബിന് മികച്ച അംഗീകാരം

കാസര്‍കോട്: കാസര്‍കോട് റോട്ടറി ക്ലബ് മികച്ച ക്ലബ്ബായി തെരഞ്ഞെടുത്തു. പോളിയോ നിര്‍മ്മാര്‍ജന പദ്ധതി, സാമൂഹ്യ സേവന പദ്ധതികള്‍ക്ക് ക്ലബ്ബ് നാല് അവാര്‍ഡുകള്‍ ഉള്‍പ്പെടെ മരം നടൂ സമ്മാനം നേടൂ പദ്ധതി, ആതുര സേവനം, സ്മാര്‍ട് ക്ലാസ് റൂം പദ്ധതി, തുടങ്ങിയവയ്ക്കു 9 അവാര്‍ഡുകളും ലഭിച്ചു. കേരളത്തിലെയും തമിഴ് നാട്ടിലെയും 128 ക്ലബുകള്‍ അടങ്ങുന്നതാണ് റോട്ടറി ഡിസ്ട്രിക്ട് 3202. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ പി എന്‍ ശിവശങ്കരന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കാസര്‍കോട് ക്ലബ്ബിനുള്ള അവാര്‍ഡുകള്‍ പ്രസിഡന്റ് കെ ദിനകര്‍ റൈ, സെക്രട്ടറി കെ ബി ലജീഷും ഏറ്റുവാങ്ങി.

KCN

more recommended stories