സൗദില്‍ അടുത്ത മൂന്ന് മാസത്തേക്ക് ഉച്ചവിശ്രമ നിയമം നിലവില്‍ വന്നു

റിയാദ്: ചൂട് കനത്തതോടെ സൗദില്‍ ഉച്ചവിശ്രമ നിയമം നിലവില്‍ വന്നു. കഴിഞ്ഞ ദിവസം മുതലാണ് നിയമം നിലവില്‍ വന്നത്. അടുത്ത മൂന്നു മാസത്തേക്ക് നിയമം തുടരും. പകല്‍ സമയം താങ്ങാനാകാത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. പണിയിടങ്ങളില്‍ തൊഴിലാളികള്‍ ചൂടേറ്റ് തളര്‍ന്ന് വീഴുന്ന അവസ്ഥയിലാണ്. ഇതോടെയാണ് ഉച്ചവിശ്രമ നിയമം കൊണ്ടുവന്നത്.

പകല്‍ 12 നും 3നും ഇടയില്‍ ജോലി ചെയ്യാന്‍ പാടില്ല. ഈ നിയമം എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്
സെപ്റ്റംബര്‍ 15 വരെയാണ് നിയമം പ്രാബല്യത്തിലുണ്ടാവുക. 12 മുതല്‍ ഉച്ചയ്ക്കു മൂന്നുവരെ തുറസ്സിടങ്ങളിലെ പണികള്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന കമ്ബനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

KCN

more recommended stories