വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിനെ ആശുപത്രിയിലാക്കാന്‍ കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി : വരാപ്പുഴ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ അവശനായ ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബന്ധുക്കളില്‍നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ പ്രദീപ് കുമാര്‍ അറസ്റ്റില്‍. പറവൂര്‍ മുന്‍ സിഐ ക്രിസ്പിന്‍ സാമിന്റെ ഡ്രൈവറായിരുന്നു ഇയാള്‍. എന്നാല്‍ ശ്രീജിത്ത് മരിച്ചതോടെ ഈ പണം തിരിച്ചുനല്‍കി. പിന്നീട് വിവരം പുറത്തുവന്നതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. കേസില്‍ നേരത്തെ പ്രദീപിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. 25000 രൂപയാണ് ഇയാള്‍ സുഹൃത്തുവഴി ആവശ്യപ്പെട്ടത്. ബന്ധുക്കള്‍ 15000 രൂപ നല്‍കിയിരുന്നു.

KCN

more recommended stories