മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ എത്തുമ്‌ബോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുമതി നല്‍കുമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അനുവാദം നല്‍കിയതായി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡോ. സുശീല്‍ കെ.ആര്‍. ശര്‍മ പുറത്തുവിട്ട സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ആറ് മാസത്തേക്ക് പാസുകള്‍ ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറികളില്‍ മൊബൈല്‍ ഫോണുകള്‍ സൈലന്റ് മോഡില്‍ കൈയ്യില്‍ കരുതുവാന്‍ അനുമതി നല്‍കാന്‍ ചീഫ് ജസ്റ്റിസ് തയ്യാറാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി രജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ ഈ തീരുമാനം നടപ്പിലാക്കുന്നതാണ്.

എന്നാല്‍ കോടതിമുറിയില്‍ ഫോണ്‍ ഏതെങ്കിലും വിധത്തില്‍ ശല്യമുണ്ടാക്കിയാല്‍ കോര്‍ട്ട് മാസ്റ്റര്‍ ഫോണ്‍ കണ്ടുകെട്ടി സുരക്ഷാ ചുമതലയുള്ള അഡീഷണല്‍ രജിസ്ട്രാറെ ഏല്‍പ്പിക്കുമെന്നും സര്‍ക്കുലറിലെ മുന്നറിയിപ്പില്‍ പറയുന്നു.

KCN

more recommended stories