പാസ്‌പോര്‍ട്ട് സേവാ ആപ്പ് പുറത്തിറക്കി

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായി പാസ്‌പോര്‍ട്ട് സേവാ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. രാജ്യത്ത് എവിടെനിന്നു പാസ്‌പോര്‍ട്ട് സേവാ ആപ്പ് വഴി അപേക്ഷിക്കാമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

ആപ്പിലൂടെ നല്‍കുന്ന വിലാസത്തിലായിരിക്കും പോലീസ് വെരിഫിക്കേഷന്‍ നടത്തുക. ഈ വിലാസത്തിലേക്കാകും പാസ്‌പോര്‍ട്ടും എത്തുകയെന്നും സുഷമ അറിയിച്ചു. നിലവില്‍ സ്ഥിര മേല്‍വിലാസ പരിധിയിലെ പാസ്‌പോര്‍ട്ട് ഓഫീസ് വഴിയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍ സാധിക്കുമായിരുന്നുള്ളു.

KCN

more recommended stories