ബിജെപി നേതൃയോഗം ഇന്ന് ചെങ്ങന്നൂരില്‍ ചേരും

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ മിസ്സോറാം ഗവര്‍ണറായി പോയതിനെ തുടര്‍ന്ന് സംസ്ഥാന ബിജെപിയ്ക്ക് അധ്യക്ഷനെ നഷ്ടപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം പൂര്‍ത്തിയാവുന്നു. പുതിയ അധ്യക്ഷനെ കണ്ടെത്താനും അമിത്ഷായുടെ കേരളസന്ദര്‍ശനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനുമായി ബിജെപി നേതൃയോഗം ഇന്ന് ചെങ്ങന്നൂരില്‍ ചേരും. അഖിലേന്ത്യ സഹസംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ്, ദേശീയ സെക്രട്ടറി എച്ച് രാജ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും.

നിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ഒരു മാസങ്ങള്‍മാത്രം അവശേഷിക്കുമ്പോള്‍ നയിക്കാന്‍ നായകനില്ലാത്തതും നേതൃതലത്തിലുള്ള ചേരിപ്പോരും ബിജെപി അണികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്നാല്‍ സംസ്ഥാന പ്രസിഡണ്ടിനെ ചൊല്ലിയുള്ള ചര്‍ച്ചകളും യോഗത്തിലുണ്ടാകും. ബി.എല്‍ സന്തോഷും എച്ച് രാജയും നിരവധി തവണ കേരളത്തിലെത്തി ചര്‍ച്ച നടത്തിയിട്ടും ഇതുവരെ സമവായം കണ്ടെത്താനായിട്ടില്ല.

KCN

more recommended stories