ചന്ദ്രഗിരി കൂട്ടായ്മ സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോടിന്റെ സവിശേഷതകള്‍ ആധാരമാക്കി നിര്‍മ്മിച്ച ചന്ദ്രഗിരി എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ കൂട്ടായ്മ പയ്യന്നൂര്‍ മൈത്രി ഹോട്ടലില്‍ വെച്ചു നടന്നു. വിനോദ് കുട്ടമത്ത് സ്വാഗതം പറഞ്ഞു. ഉദ്ഘാടനം ശ്രീ. എം.ജയചന്ദ്രന്‍ നിര്‍വ്വഹിച്ചു. പപ്പന്‍ ചിരന്തന, ബിജു പുത്തൂര്, ശ്രീമതി നന്ദിനി മിത്രാഞ്ജലി എന്നിവര്‍ സംസാരിച്ചു. സേതുമാധവന്‍, കുമാരി അഞ്ജിത എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള നടന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്‍.സുചിത്ര നന്ദി രേഖപ്പെടുത്തി.

ചന്ദ്രഗിരി സിനിമയുടെ സ്‌പെഷല്‍ സപ്ലിമെന്റ് കാസര്‍കോട് സിറ്റി ടവറില്‍ എം.പി. പി.കരുണാകരന്‍ സംവിധായകന്‍ അരുണ്‍ നിശ്ചലിനു നല്‍കി പ്രകാശനം ചെയ്തു.

KCN

more recommended stories