നടിമാരുടേത് ധീരമായ നടപടി: വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച വനിത താരങ്ങള്‍ക്ക് പിന്തുണയുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് പരിഗണന നല്‍കാത്ത സംഘടന ഒരു ഗുണവും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംഘടനയില്‍ നിന്നും നാല് വനിതകള്‍ രാജിവെച്ചത് ധീരമായ നടപടിയാണ്. തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് അവര്‍ നാലുപേരും രാജിവെച്ചത്. സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് തരിമ്ബും പരിഗണന നല്‍കാത്ത ഇത്തരം സംഘടനകള്‍ സിനിമാ വ്യവസായത്തിന് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും വി.എസ് വ്യക്തമാക്കി.

ഭാവന, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്ബീശന്‍ എന്നിവരാണു അമ്മയില്‍ നിന്ന് രാജിവെച്ചത്. അവള്‍ക്കൊപ്പം ഞങ്ങളും രാജി വയ്ക്കുന്നു എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് നടിമാര്‍ രാജി പ്രഖ്യാപിച്ചത്.

KCN

more recommended stories