ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: പോള്‍ ആന്റണി ഒഴിയുന്ന വേളയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പോള്‍ ആന്റണി ശനിയാഴ്ചയാണ് വിരമിക്കുന്നത്. ഈ ഒഴിവിലാണ് നിയമനം. തൊഴില്‍, ജലവിഭവം, നികുതി വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്.

2021 മേയ് 31 വരെ സര്‍വീസ് കാലാവധിയുണ്ട്. തൃശൂര്‍ സബ് കളക്ടര്‍, പത്തനംതിട്ട കലക്ടര്‍, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡി, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 1999 മുതല്‍ 2004 വരെ പ്രതിരോധ വകുപ്പിനു കീഴിലുള്ള എയര്‍ന്റെ ആദ്യ ഡയറക്ടറായിരുന്നു. മോസ്‌കോയില്‍ മിലിട്ടറി ടെക്‌നിക്കല്‍ കോര്‍പ്പറേഷന്റെ ചീഫ് കോ-ഓര്‍ഡിനേറ്ററായും കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ എംഡിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

KCN

more recommended stories