പറയേണ്ടത് പാര്‍ട്ടിയില്‍ പറയും; പരസ്യ പ്രതികരണത്തിനില്ല -മുകേഷ്

ല്ലം: അമ്മ വിവാദത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. കാര്യങ്ങള്‍ പാര്‍ട്ടിയില്‍ വിശദീകരിക്കും. കൊല്ലത്ത് ഒരു ചടങ്ങിനെത്തിയപ്പോഴാഴിരുന്നു മുകേഷിന്റെ പ്രതികരണം. വേണമെങ്കില്‍ ഈ ചടങ്ങിനെ കുറിച്ച് പറയാമെന്നും മുകേഷ് പ്രതികരിച്ചു.

അതിനിടെ, വിവാത്തില്‍ മുകേഷിനെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിന്റെ സ്വാഗത സംഘം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മുകേഷിനെ മാറ്റണമെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ദീപേഷ് സംസ്‌കാരിക വകുപ്പ് മന്ത്രിക്ക് കത്തെഴുതി. 2017ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ സ്വനം എന്ന ചിത്രത്തിന്റെ സംവിധായകനാണ് ദീപേഷ്.

‘അമ്മ’യിലെ ഇടത് എം.പിക്കും എം.എല്‍.എമാര്‍ക്കും എതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
അമ്മയിലെ ഇടത് എം.പിയും എം.എല്‍.എമാരും അമ്മ യോഗത്തില്‍ സ്വീകരിച്ചത് ഇടതുപക്ഷ നിലപാടല്ലെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. അഭിനേതാക്കളുടെ സംഘടനയില്‍ രണ്ട് എം.എല്‍.എമാര്‍ ഉള്ളതു കൊണ്ട് സര്‍ക്കാറിന്റെ നിലപാടുകളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും മെഴ്‌സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ കാലത്തും ഇരക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍. സംഘടനയുടെ ന്യായീകരണം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസിലാകില്ല. ഇരയോടൊപ്പം നില്‍കാനുള്ള സാമൂഹിക ബാധ്യതയില്‍ നിന്ന് അമ്മ പിന്‍മാറിയോ എന്ന് മെഴ്‌സിക്കുട്ടിയമ്മ ചോദിച്ചു. കുറ്റം ചെയ്തവര്‍ എത്ര പ്രമാണിമാരാണെങ്കിലും ശിക്ഷിക്കപ്പെടുമെന്നും മെഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

സിനിമയില്‍ അഭിനയിക്കുന്നവരെ റോള്‍ മോഡലായി ജനങ്ങള്‍ ബഹുമാനത്തോടെ കാണുന്നു. റോള്‍ മോഡല്‍ സിനിമയില്‍ മാത്രം മതിയോ ജീവിതത്തില്‍ വേണ്ടേ എന്ന് എനിക്കും തോന്നിയിട്ടുണ്ട്. രാജിവെച്ച നാലു പേരെ അഭിനന്ദിക്കുന്നു. മറ്റുള്ള നടിമാരും സംഘടനയുടെ തെറ്റായ തീരുമാനത്തിനെതിരെ പ്രതികരിക്കണമെന്നും മെഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.

ദിലീപ് ധിക്കാരി; പണത്തിന്റെ ഹുങ്ക് കേരളത്തോട് വേണ്ട -ജി. സുധാകരന്‍
‘അമ്മ’ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. അമ്മ ഭാരവാഹികള്‍ സ്വയം തിരുത്താന്‍ തയാറാകണമെന്ന് ജി. സുധാകരന്‍ ആവശ്യപ്പെട്ടു. സിനിമക്കാര്‍ പണം അവിടെയും ഇവിടെയും നിക്ഷേപിക്കുകയും ഭൂമിവാങ്ങിക്കൂട്ടുകയുമെല്ലാം ചെയ്യുന്നു. മലയാള സിനിമക്ക് അഹങ്കാരമാണ്. പണത്തിന്റെ അഹങ്കാരം. അത് സാംസ്‌കാരിക കേരളത്തോട് വേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ഇവിടെ പണക്കാരായതുകൊണ്ട് ആരെയും ബഹുമാനിക്കില്ല. പണക്കാര്‍ ജനാധിപത്യവാദികളും വികസനോന്‍മുഖികളും പണം നല്ലകാര്യത്തിന് ചെലവഴിക്കുന്നവരുമാണെങ്കില്‍ ബഹുമാനിക്കും. അമ്മയുടെ ചില ഭാരവാഹികളും സിനിമാ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നവരും സ്വയം വിമര്‍ശനം നടത്തണമെന്നും സുധാകരന്‍ വ്യക്തമാക്കി.

ചാര്‍ലി ചാപ്ലിന്‍ കോടീശ്വരനായിരുന്നപ്പോഴും ലാളിത്യമുള്ളവനായിരുന്നു. ഇവിടുത്തെ സിനിമയിലെ കോടീശ്വരന്‍മാര്‍ അത് മനസിലാക്കണം. ഇന്ന് കേരളത്തില്‍ ജീവിച്ചരിക്കുന്ന മഹാനായ നടന്‍ മോഹന്‍ലാലാണ്. എന്നാല്‍ ദിലീപിനെ തിരിച്ചെടുത്ത നടപടി മോഹന്‍ലാല്‍ ഒറ്റക്ക് ചെയ്തതല്ല. അമ്മയുടെ ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെ പ്രവര്‍ത്തിച്ചിരിക്കുകയാണ്. സംസ്‌കാരത്തിന് ചേരാത്ത നടപടിയാണ് അവിടെ നടക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

അഭിമാനമുള്ള സ്ത്രീകളായതിനാലാണ് നടിമാര്‍ രാജിവെച്ചത്. അവര്‍ എങ്ങനെയാണ് അവിടെ ഇരിക്കുക. ഇത്തരമൊരു നടപടി സ്വീകരിക്കും മുമ്ബ് അവരോട് കൂടിയാലോചിച്ചില്ല. അതിനര്‍ഥം അവിടെ ജനാധിപത്യം ഇല്ലെന്നാണെന്നും സുധാകരന്‍ ആരോപിച്ചു. മലയാളസിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് ലോബി പ്രവര്‍ത്തിക്കുകയാണ്. കൊച്ചിയിലെ പ്രധാനിയായിട്ടും ദിലീപിനെ അറസ്റ്റ് ചെയ്തതിലൂടെ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാണ്. ദിലീപ് ധിക്കാരിയാണ്. പണ്ടും ഇപ്പോഴും ദിലീപിനെ കുറിച്ച് നല്ല അഭിപ്രായമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കേരളം കണ്ട പ്രതിഭാശാലികള്‍ ഒരാളാണ് തിലകന്‍. ആ തിലകനോട് ദിലീപ് ചെയ്തത് മറക്കാനാവില്ല. അവസാനം തിലകന് അഭയം കൊടുത്ത് അമ്ബലപ്പുഴക്കാരാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

KCN

more recommended stories