ജി.വി രാജ സ്‌ക്കൂളിലെ ഭക്ഷ്യ വിഷബാധ ; പ്രിന്‍സിപ്പലിനെതിരെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ജി.വി രാജ സ്പോര്‍ട്സ് സ്‌കൂളില്‍ അടിക്കടിയുണ്ടാകുന്ന ഭക്ഷ്യ വിഷബാധയില്‍ പ്രിന്‍സിപ്പല്‍ സി.എസ് പ്രദീപിനെതിരെ സംശയം പ്രകടിപ്പിച്ച് പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പ്രദീപ് ചുമതലയേറ്റ ശേഷം അടിക്കടി സ്പോര്‍ട്സ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നുണ്ട്. ഇതില്‍ പ്രിന്‍സിപ്പിലിന്റെ പങ്ക് പരിശോധിക്കേണ്ടതാണ്. പ്രിന്‍സിപ്പല്‍ തന്നെ മായം കലര്‍ത്തുന്നതാണെന്ന് സംശയമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രിന്‍സിപ്പലിനെതിരെ സ്‌കൂളില്‍ നിന്നും സ്ഥലംമാറി പോയ പല ജീവനക്കാര്‍ക്കും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. പലരും രാജിവച്ച് പോകുന്ന സാഹചര്യം വരെ ഉണ്ടായി. തന്നെ അനുസരിക്കാത്ത കുട്ടികളെ പ്രിന്‍സിപ്പല്‍ ഉപദ്രവിച്ചിരുന്നതായും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നില തുടര്‍ന്നാല്‍ കുട്ടികളുടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും അവരുടെ കായിക ശേഷിയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, ആരോപണം നിഷേധിച്ച് പ്രിന്‍സിപ്പല്‍ രംഗത്തെത്തി. താന്‍ ചുമതലയേറ്റശേഷം ആദ്യമായാണ് ഭക്ഷ്യവിഷ ബാധയുണ്ടാകുന്നതെന്ന് പ്രിന്‍സിപ്പല്‍ സി.എസ് പ്രദീപ് പറഞ്ഞു. റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories