ദുബായ് ബാങ്കിനെ വഞ്ചിച്ച് മുങ്ങിയ ആരിക്കാടി സ്വദേശിക്കെതിരെ കേസ്

കുമ്പള: ദുബായ് ബാങ്കിനെ കബളിപ്പിച്ച് 22 ലക്ഷത്തില്‍ പരം രൂപ മൂല്യം വരുന്ന യു എ ഇ ദിര്‍ഹവുമായി മുങ്ങിയ ആരിക്കാടി സ്വദേശിക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ആരിക്കാടി പുജൂരിലെ അഷ്റഫി (32)നെതിരെയാണ് പൊലീസ് കേസെടുത്തത്. അഷ്റഫും മറ്റു മൂന്നു പേരും കൂടി വ്യാജ ചെക്ക് നല്‍കി ദുബായ് ബാങ്കില്‍ നിന്നു 129825 യു എ ഇ ദിര്‍ഹം വായ്പയെടുത്തു വഞ്ചിച്ചുവെന്നാണ് കേസ്. മറ്റു മൂന്നു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നുവെങ്കിലും അഷ്റഫ് നാട്ടിലേയ്ക്ക് മുങ്ങുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനെ വിവരം അറിയിച്ചു. ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അഷ്റഫിനെതിരെ കേസെടുത്തതെന്നു കുമ്പള പൊലീസ് പറഞ്ഞു.

KCN

more recommended stories