വൈദ്യുതി നിരക്ക് കൂടും; സബ്‌സിഡി ഇനി ബാങ്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നല്‍കുന്ന വൈദ്യുതി സബ്സിഡി കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ സബ്സിഡി തുക ബില്ലില്‍ കുറവ് ചെയ്യാതെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാനാണ് നിര്‍ദ്ദേശം. കേന്ദ്രത്തിന്റെ കരട് നയം എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചുകഴിഞ്ഞു.

നിര്‍ദ്ദേശം പ്രാബല്യത്തിലാകുമ്‌ബോള്‍ കേരളത്തിലെ 50 ലക്ഷത്തിലേറെ ഗാര്‍ഹിക ഉപഭോക്താക്കളെയാണ് ഇത് ബാധിക്കുക. അതോടൊപ്പം വൈദ്യുതി ക്രോസ് സബ്സിഡി 20 ശതമാനത്തില്‍ താഴെയായി കുറയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഗാര്‍ഹികം, വ്യവസായം, വാണിജ്യം തുടങ്ങി ഓരോ വിഭാഗം ഉപയോക്താക്കള്‍ക്ക് വ്യത്യസ്ഥ വൈദ്യുതിനിരക്കാണ് ഈടാക്കുന്നത്.

ഒരു വിഭാഗത്തില്‍ നിന്ന് നിരക്ക് കൂട്ടി വാങ്ങി ആ തുക ഉപയോഗിച്ച് മറ്റൊരു വിഭാഗത്തിന് നിരക്ക് കുറച്ചു നല്‍കുന്ന രീതിയാണ് ക്രോസ് സബ്സിഡി. ഇത്തരത്തില്‍ 50% ക്രോസ് സബ്സിഡി നല്‍കുന്നതിനാലാണ് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നിലവിലെ നിരക്കില്‍ വൈദ്യതി ലഭിക്കുന്നത്. എന്നാല്‍ ഇത് 20ശതമാനത്തില്‍ താഴെയായി കുറയ്ക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.

ഇത് നടപ്പിലായാല്‍ ഗാര്‍ഹിക ഉപയോക്താക്കളുടെ വൈദ്യുതിനിരക്കിന്‍ വന്‍ വര്‍ദ്ധനവാണുണ്ടാകുക. യൂണിറ്റിന് കുറഞ്ഞത് രണ്ടുരൂപ വെച്ച് വര്‍ദ്ധനവുണ്ടാകും. നിലവില്‍ യൂണിറ്റിന് 2.50 രൂപയുള്ളത് 4.48 രൂപയായി വര്‍ദ്ധിക്കും.

നിലവില്‍ 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 35 പൈസ വീതം സബ്സിഡി നല്‍കുന്നുണ്ട്. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച നിരക്ക് രേഖപ്പെടുത്തിയ ശേഷം അതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സബ്സിഡി തുക കുറവ് ചെയ്താണ് ബില്ല് നല്‍കുന്നത്. എന്നാല്‍ പുതിയ നിര്‍ദ്ദേശം നടപ്പിലാക്കുന്നതോടെ റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച മുഴുവന്‍ തുകയും ഉപയോക്താക്കള്‍ ആദ്യം തന്നെ നല്‍കണം. പിന്നീട് പാചകവാതക സബ്സിഡി നല്‍കുന്ന മാതൃകയില്‍ സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് വരും.

KCN

more recommended stories