പുസ്തകം എടുക്കാന്‍ വൈകിയതിന് വിദ്യാര്‍ത്ഥിയെ അടിച്ചു പരിക്കേല്‍പിച്ച സംഭവം; അധ്യാപികയ്ക്കെതിരെ നടപടിയെടുക്കുമെന്ന് എഇഒ

മഞ്ചേശ്വരം: പുസ്തകം എടുക്കാന്‍ വൈകിയതിന് വിദ്യാര്‍ത്ഥിയെ അടിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌കൂളിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി എംഎസ്എഫ്. മഞ്ചേശ്വരം സബ്ജില്ലയിലെ അട്ടഗോളി എ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് വ്യാഴാഴ്ച അധ്യാപക അടിച്ചു മാരകമായി പരിക്കേല്‍പിച്ചത്. ക്ലാസ് നടന്നുകൊണ്ടിരിക്കെ കുട്ടിയോട് അധ്യാപിക പുസ്തകമെടുക്കാന്‍ പറയുകയും, എന്നാല്‍ പുസ്തകമെടുക്കാന്‍ കുട്ടി അല്‍പം വൈകിയതിനാല്‍ അടിച്ചു പരിക്കേല്‍പിക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്.

അട്ടഗോളി ബായിക്കട്ടയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സിദ്ദീഖിന്റെ അഞ്ചു വയസുള്ള മകനാണ് പരിക്കേറ്റത്. ചൂരല്‍ പ്രയോഗത്തില്‍ കുട്ടിയുടെ പുറത്ത് അടിയേറ്റ് തൊലിയില്‍ മുറിവുണ്ടായി. വിവരമറിഞ്ഞ് മഞ്ചേശ്വരം എഇഒ ദിനേശന്‍ സ്‌കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. അധ്യാപികയ്ക്കെതിരെ നടപടിയെടുക്കുമെന്ന് എഇഒ പറഞ്ഞു.

KCN

more recommended stories