നയബസാര്‍ ദേശീയ പാതയില്‍ ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചു; 5 പേര്‍ മരിച്ചു

ഉപ്പള: നയബസാര്‍ ദേശീയ പാതയില്‍ ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം. ഉള്ളാള്‍ സ്വദേശികളായ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്. പാലക്കാട്ട് പോയി ഉള്ളാളിലേക്ക് മടങ്ങും വഴിയാണ് അപകടം.13 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.ഇതില്‍ അഞ്ച് പേര്‍ തല്‍ക്ഷണം മരിച്ചു.
കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ചരക്ക് ലോറി. ലോറിയുടെ ടയര്‍ ഊരിതെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയില്‍ ജീപ്പിനകത്ത് കുടുങ്ങിയവരെ ഓടികൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ജീപ്പ് വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.മൃതദേഹങ്ങള്‍ മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തലപ്പാടി കെ.സി റോഡിലെ ബീഫാത്വിമ, ആയിഷ എന്നിവരാണ് മരണപ്പെട്ടവരില്‍ രണ്ടു പേര്‍. മറ്റുള്ളവരുടെ പേര് വിവരം ലഭിച്ചിട്ടില്ല.

KCN

more recommended stories