ഉത്സവ ലഹരിയില്‍ പെരുമ്പ്യോത്സവം 2018

പെരുമ്പള: യൂത്ത് ക്ലബ്ബ് പെരുമ്പളയും ഇ.എം.എസ് വായനശാലയും ചേര്‍ന്ന് നടത്തിയ പെരുമ്പ്യോത്സവം നാടിന് ആഘോഷമായി മാറി. ചേറില്‍ പുതഞ്ഞ് വയലില്‍ നിറഞ്ഞ പെരുമ്പ്യോത്സവം പെരുമ്പളയില്‍ ഉത്സവമായി മാറി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കായിക മത്സരങ്ങള്‍ നടന്നു. സമാപന യോഗം അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് & ഡെപ്യൂട്ടി കളക്ടര്‍ ജനറല്‍ എന്‍.ദേവീദാസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പര്‍ മായാ കരുണാകരന്‍ അധ്യക്ഷയായി. സംഘാടക സമിതി ചെയര്‍മാന്‍ നാരായണന്‍ വൈ.സി നഗര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍ എന്‍.വി ബാലന്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തി. താലുക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ദാമോധരന്‍ ആശംസയര്‍പ്പിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ശ്രീഹരി ഉപ്പിരംകുളം നന്ദി പറഞ്ഞു.ചടങ്ങില്‍ വെച്ച് യുവകര്‍ഷകര്‍ക്കുള്ള അനുമോദനവും മറ്റ് മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികള്‍ക്കുമുള്ള അനുമോദനവും നടന്നു.

KCN

more recommended stories