പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു

പുത്തിഗെ: കിടപ്പിലായ രോഗികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും സാന്ത്വന പരിചരണം ലക്ഷ്യംവെച്ച് പാലിയേറ്റീവ് യൂനിറ്റ് രൂപീകരണത്തിനു മുന്നോടിയായി മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു. സമൂഹമനസ്സില്‍ അകന്നുപോകുന്ന നന്മകളെ വിദ്യാര്‍ഥികളില്‍ പരിപോഷിപ്പിച്ച് സാന്ത്വനത്തിന്റെ പുതുവഴിയിലേക്ക് സമൂഹത്തെ എത്തിക്കുകയെന്ന ലക്ഷ്യവുമായി മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നന്മ ക്ലബും പുത്തിഗെ പഞ്ചായത്ത് ആരോഗ്യവകുപ്പുമായി സഹകരിച്ചുകൊണ്ട് നടത്തിയ പരിശീലന പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രൂപേഷ് എം.ടി. അധ്യക്ഷത വഹിച്ചു.

പാലിയേറ്റീവ് കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍ പാലിയേറ്റീവ് ക്ലാസ് കൈകാര്യം ചെയ്തു. മംഗല്‍പാടി സി എച്ച് സിയിലെ സ്റ്റാഫ് നഴ്‌സ് രമ്യ കെ, പി എച്ച് സി പുത്തിഗെയിലെ പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി നഴ്‌സ് രത്‌ന കെ, പി എച്ച് സി പുത്തിഗെയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുര്‍സാഖ് കെ, മോഹന്‍ കെ എന്നിവര്‍ ആശംസയര്‍പ്പിച്ച ചടങ്ങില്‍ ബാലകൃഷ്ണന്‍ എം പി സ്വാഗതം പറഞ്ഞു. നന്മ ക്ലബ് കോര്‍ഡിനേറ്റര്‍ ഹനീഫ ഹിംസാക്ക് ക്യാമ്പ് നിയന്ത്രിച്ചു.

KCN

more recommended stories