കത്വ പീഡനം; അനുബന്ധ കുറ്റപത്രം എട്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി

കത്വ പീഡനകേസില്‍ എട്ടാഴ്ചയ്ക്കകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി. അതോടൊപ്പം പ്രതികളെ കത്വ ജയിലില്‍ നിന്ന് ഗുരുദാസ്പൂര്‍ ജയിലിലേക്ക് മാറ്റാനും കോടതി നിര്‍ദേശം നല്‍കി.

കത്വയില്‍ നിന്ന് പ്രതികളെ എത്തിക്കുന്നതിലെ കാലതാമസം കാരണം വിചാരണ വൈകാതിരിക്കാനാണ് കോടതി ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്രത്തിന്റെയും പ്രതികളുടെയും എതിര്‍പ്പ് മറികടന്നാണ് സുപ്രീംകോടതിയുടെ നടപടി.

വിചാരണ ജഡ്ജിക്കും അഭിഭാഷകര്‍ക്കും ആവശ്യമായ സുരക്ഷ ഒരുക്കാന്‍ പഞ്ചാബ് സര്‍ക്കാരിനോടും, പ്രതികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ജമ്മുകശ്മീര്‍ സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

KCN

more recommended stories