തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര അണുബാധ, ബര്‍ക്കോള്‍ഡേറിയ ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റില്‍ ഗുരുതര അണുബാധ. കരള്‍, സന്ധികള്‍, വയര്‍ എന്നിവയെ ബാധിക്കുന്ന ബര്‍ക്കോള്‍ഡേറിയ എന്ന അണുബാധയാണ് സ്ഥിരീകരിച്ചത്. ഇത് മൂന്നാം തവണയാണ് ഡയലാസിസ് യൂണിറ്റില്‍ അണുബാധ സ്ഥിരീകരിക്കുന്നത്. ഈ വര്‍ഷം രണ്ടാമത്തെ തവണയും. ഏപ്രിലിലും ജൂണിലുമായി നേരത്തെ ആറ് രോഗികളില്‍ അണുബാധ സ്ഥിരീകരിച്ചിരുന്നു.

മണ്ണ്, വെള്ളം എന്നിവയില്‍ കൂടിയാണ് പ്രധാനമായും ഈ ബാക്ടീരിയ പകരുന്നത്. ആശുപത്രിയിലെ കുടിവെള്ള ടാങ്കില്‍ നിന്നാണ് ബാക്ടീരിയ പടര്‍ന്നതെന്നാണ് കരുതുന്നത്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

KCN

more recommended stories