അക്ഷര ശ്രീക്ക് തിരി തെളിഞ്ഞു

തിരുവനന്തപുരം: സമ്പൂര്‍ണ്ണ സാക്ഷരത തുടര്‍വിദ്യാഭ്യാസ പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അക്ഷര ദീപം തെളിയിച്ചു. ഈ ദീപം സംസ്ഥാനം ഒട്ടാകെ പടരുമെന്നും മാതൃകാ പരമായ പദ്ധതിയാണ് ‘അക്ഷരശ്രീ’ യെന്നും അദ്ദേഹം പറഞ്ഞു. ആശാന്‍ സ്‌ക്വയറില്‍ വച്ചു നടന്ന പരിപാടിയില്‍ നഗരസഭാ തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അവശേഷിക്കുന്ന നിരക്ഷരെ കണ്ടെത്തി സാക്ഷരാക്കുക, തുടര്‍ വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പാക്കുന്ന പദ്ധതിയാണ് ‘ അക്ഷരശ്രീ’.

ഇന്ന് സന്ധ്യക്ക് ജനപ്രധിനിധികിളുടെ നേതൃത്വത്തില്‍ നഗരസഭയ്ക്ക് കീഴിലെ മുഴുവന്‍ വീടുകളിലും അക്ഷരത്തിരി കത്തിക്കും.നാളെ രാവിലെ ചരിത്ര സര്‍വ്വേയ്ക്ക് തുടക്കമാകും. അക്ഷര വെളിച്ചം നാട്ടിലാകെ എത്തിക്കുതിനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുതത് 10000 വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാനിുള്ളതാണ് സര്‍വേയെ വേറി’താക്കുത്. വിദ്യാലയങ്ങളില്‍ എത്തി അറിവ് നേടാന്‍ മാത്രമല്ല, ക്ലാസ് മുറിക്ക് പുറത്തിറങ്ങി സമൂഹത്തിന് വിഗ്ജ്ഞാനലോകത്തേയ്ക്ക് വഴികാട്ടാനും തങ്ങള്‍ക്കറിയാമെന്ന്
തെളിയിക്കുകയാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍. സര്‍വ്വെയിക്കായി എല്ലാ വാര്‍ഡ് കേന്ദ്രങ്ങളിലും സര്‍വേസാമഗ്രികള്‍ എത്തിച്ചു കഴിഞ്ഞു.സര്‍വേ ദിനം തന്നെ അതാത് വാര്‍ഡുകളില്‍ വിവരങ്ങളുടെ കേന്ദ്രീകരണവും നടക്കും. വാര്‍ഡ് തല വിവര ക്രോഡീകരണം 100 പ്രേരക്മാരുടെ നേതൃത്വത്തില്‍ ജൂലൈ 15 ന് നടക്കും.

സര്‍വയിലൂടെ കണ്ടെത്തുന്ന നിരക്ഷര്‍ക്കായി വാര്‍ഡുകളില്‍ ആഗസ്റ്റ് 15 ണ് സാക്ഷരത ക്ലാസുകള്‍ ആരംഭിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും സാക്ഷരതാമിഷനും കൈകോര്‍ത്തുകൊണ്ട് ണപൗചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ വിപുലീകരിക്കുകയാണ്.

KCN

more recommended stories