ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ഞായറാഴ്ച രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 16 നു രാവിലെ വരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ആയേക്കും. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തും മധ്യ, വടക്കന്‍ ഭാഗങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ഈ പ്രദേശങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

KCN

more recommended stories