സംസ്ഥാനത്ത് കനത്ത മഴ; തീവണ്ടികള്‍ വൈകുന്നു; വ്യാഴാഴ്ച വരെ കനത്ത മഴയെന്ന് അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ആലുവ പുഴ കരകവിഞ്ഞൊഴുകുകയാണ്. എറണാകുളത്ത് എംജി റോഡില്‍ വെള്ളം കയറി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ തീവണ്ടികള്‍ വൈകിയാണ് ഓടുന്നത്.

വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചത്. കോഴിക്കോട് കക്കയം ഡാമില്‍ ജലനിരപ്പുയര്‍ന്നു. മലപ്പുറത്ത് പൊന്നാനി താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

റെയില്‍വേ ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള തീവണ്ടികളും വൈകി. കുട്ടനാട്ടില്‍ പലയിടത്തുംമട വീഴ്ചയുണ്ടായി. ഇന്നലെ രാത്രിയോടെ പുറം ബണ്ട് തകര്‍ന്ന് വെള്ളം പാടശേഖരത്തിലേക്ക് കയറുകയായിരുന്നു. ഇടുക്കിയില്‍ ആനവിലാസത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

KCN

more recommended stories