കുറ്റിക്കോലില്‍ ചാഞ്ഞു നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു

കുറ്റിക്കോല്‍: കുറ്റിക്കോല്‍ ടൗണില്‍ വൈദ്യുതി ലൈനിലേയ്ക്കു ചാഞ്ഞു നില്‍ക്കുന്ന കൂറ്റന്‍ മരം അപകട ഭീഷണി ഉയര്‍ത്തുന്നു. കുറ്റിക്കോല്‍ വ്യാപാര ഭവന്റെ സമീപത്തുള്ള മരമാണ് അപകടാവസ്ഥയിലായത്. റോഡിലേയ്ക്കും വൈദ്യുതി ലൈനിനു മുകളിലേയ്ക്കും ചാഞ്ഞു നില്‍ക്കുന്ന തണല്‍ മരം ഏതു സമയത്തും കടപുഴകി വീഴാവുന്ന സ്ഥിതിയിലാണ്. സമീപത്തു തന്നെ ട്രാന്‍സ്ഫോര്‍മര്‍ ഉള്ളത് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ ഭീതിയോടെയാണ് ഇതു വഴി നടന്നുപോകുന്നത്.

KCN

more recommended stories