പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ കൂടാരം തകര്‍ന്നുവീണ് 20 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ കൂടാരം തകര്‍ന്ന് വീണ് 20 പേര്‍ക്ക് പരിക്കേറ്റു. ബംഗാളിലെ മിഡ്നാപൂരില്‍ തിങ്കാളാഴ്ച രാവിലെയാണ് സംഭവം. പ്രധാനമന്ത്രി സംസാരിച്ച് കൊണ്ടിരിക്കെയാണ് കൂടാരങ്ങളില്‍ ഒന്ന് തകര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരുടെ ദേഹത്തേക്ക് വീണത്. പരിക്കേറ്റവരെ മിഡ്നാപൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. അപകടശബ്ദം കേട്ടമാത്രയില്‍ തന്നെ പ്രധാനമന്ത്രി എല്ലാവരോടും സൂക്ഷിക്കാന്‍ പ്രസംഗത്തിനിടെ പറഞ്ഞു. എന്നാല്‍ ടെന്റ് തകര്‍ന്ന് സ്ത്രീകളടക്കമുള്ളവരുടെ സദസിലേക്ക് വീണു.മറ്റ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

KCN

more recommended stories