സെല്‍ഫിയെടുക്കാന്‍ ശ്രമം: രണ്ട് യുവ എന്‍ജിനീയര്‍മാര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു

ബെംഗളുരു: സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക കനകാപുര ജില്ലയിലെ മേകെഡതു വെള്ളച്ചാട്ടത്തില്‍ വീണ് ബെംഗളുരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരായ ഷമീര്‍ റഹ്മാന്‍, ഭവാനി ശങ്കര്‍ എന്നിവരാണു മരിച്ചത്. സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളത്തില്‍ വീണ ഷമീറിനെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് ഭവാനിയും അപകടത്തില്‍പ്പെട്ടതെന്നും കൃഷ്ണരാജ സാഗര്‍ ഡാമില്‍നിന്നുള്ള വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് ഒഴുക്ക് കൂടുതലായിരുന്നെന്നും പോലീസ് പറഞ്ഞു.

KCN

more recommended stories