കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടര്‍മാര്‍ ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈകോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈകോടതി. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ ഉത്തരവിനെതിരെ 32 വനിതാ കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത് . ഇതോടെ 32 വനിതാ കണ്ടക്ടര്‍മാര്‍ വീണ്ടും കണ്ടക്ടര്‍ ഡ്യൂട്ടി ചെയ്യണം. ക്ലര്‍ക്കുമാരുടെ ഡ്യൂട്ടി സമയം എട്ടു മണിക്കൂറാക്കിയ നടപടിയും ഹൈകോടതി ശരിവച്ചു.

KCN

more recommended stories