മല്ലത്ത് നടവഴി നിറയെ കുഴി; സ്ത്രീകളും കുട്ടികളും ദുരിതത്തില്‍

മല്ലം: ശക്തമായ മഴയില്‍ തോട്ടിലെ നീരൊഴുക്കു വര്‍ധിച്ചതിനെ തുടര്‍ന്ന് നടപ്പാത തകര്‍ന്നു. ഇനിയും മഴ കനത്താല്‍ നടവഴി തന്നെ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് മല്ലത്തെ നൂറോളം കുടുംബങ്ങള്‍.
മല്ല ക്ഷേത്രത്തിനു സമീപത്തുള്ള റോഡ് സൈഡില്‍ വാഹനമിറങ്ങി തോട്ടുവക്കിലൂടെയുള്ള നടവഴിയില്‍ കൂടി നൂറോളം കുടുംബങ്ങളാണ് പ്രതിദിനം സഞ്ചരിക്കുന്നത്. തോട്ടു വെള്ളത്തിന്റെ കുത്തൊഴുക്കു കാരണം നടവഴിയിലെ മണ്ണ് ഇടിഞ്ഞു താഴ്ന്നു കൊണ്ടിരിക്കുന്നതാണ് നടവഴിയിലെ യാത്ര അപകടവും ദുരിത പൂര്‍ണ്ണവുമാക്കുന്നത്.

മണ്ണ് അമര്‍ന്ന് നടവഴിയിലെ പല ദിക്കുകളിലും വലിയ കുഴികള്‍ തന്നെ ഉണ്ടായിട്ടുണ്ട്. ഇവ ചാടി കടന്നാണ് സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും റോഡിലെത്തുന്നത്. നടവഴിയില്‍ രൂപപ്പെടുന്ന കുഴികള്‍ ചരല്‍ മണ്ണിട്ടു മൂടുന്നുണ്ടെങ്കിലും ദിവസങ്ങള്‍ക്കകം തന്നെ വീണ്ടും കുഴികള്‍ രൂപം കൊള്ളുന്നതായി നാട്ടുകാര്‍ പറയുന്നു.
മണ്ണിടിയുന്നത് തുടര്‍ന്നാല്‍ നിരവധി പേര്‍ ആശ്രയിക്കുന്ന നടവഴി തന്നെ ഇല്ലാതാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

KCN

more recommended stories