പ്രശസ്ത തമിഴ് സീരിയില്‍ നടി പ്രിയങ്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പ്രശസ്ത തമിഴ് സീരിയില്‍ നടി പ്രിയങ്കയെ ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളസരവക്കെത്തെ ഫ്‌ലാറ്റിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി അകന്ന് താമസിക്കുകയായിരുന്നു പ്രിയങ്കയെന്ന് പൊലീസ് പറഞ്ഞു. പ്രശസ്ത തമിഴ് സീരിയല്‍ നടി പ്രിയങ്കയെ വളസരവക്കത്തെ വീട്ടില്‍ ഇന്നു രാവിലെയോടെയാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. രാവിലെ 7 ന് ഉറക്കം ഉണരുന്ന പതിവുള്ള നടിയെ വൈകുന്നേരവും വീടിന് പുറത്ത് കണ്ടിരുന്നില്ല. കൂടുതെ പാല്‍ വാതിലിനു പുറത്ത് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അയല്‍ക്കാരന്‍ ജനാല തുറന്ന് നോക്കിയപ്പോഴാണ് പ്രിയങ്ക ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.ഇയാള്‍ ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കുടുംബ കലഹമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം. മൂന്നു വര്‍ഷം മുന്‍പായിരുന്നു അരുണ്‍ബാലയുമായുളള പ്രിയങ്കയുടെ വിവാഹം. എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായി ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. രമ്യാ കൃഷ്ണന്‍ മുഖ്യ വേഷം ചെയ്യുന്ന വംസം സീരിയലിലൂടെയാണ് പ്രിയങ്ക ശ്രദ്ധേയമായത്. ഇതിലെ ജ്യോതിക എന്ന പ്രിയങ്കയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അപൂര്‍വ്വ രാഗങ്കള്‍, ഭൈരവി എന്നീ സീരിയലുകളിലും പ്രിയങ്ക അഭിനയിച്ചിരുന്നു. ചില സിനിമകളിലും പ്രിയങ്ക സഹനടിയായി തിളങ്ങിയിരുന്നു.

KCN

more recommended stories