നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളില്‍ ഗണിത ലാബിന്റെ പ്രവര്‍ത്തനം തുടങ്ങി

കാസര്‍കോട് : കുട്ടികള്‍ക്ക് ഗണിതാശയങ്ങള്‍ അനുഭവിച്ചു പഠിക്കുവാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായി നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളില്‍ ഗണിത ലാബിന്റെ പ്രവര്‍ത്തനം തുടങ്ങി. സ്‌കൂളില്‍ ഗണിതലാബ് ഒരുക്കുന്നതിന് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി ആയിഷത്ത് ജാസ്മിന്‍ നല്‍കിയ സാമ്പത്തിക സഹായവും എസ് എസ് എ യും ചേര്‍ന്നാണ് ഗണിത ലാബ് ഒരുക്കിയത് ഗണിത ആശയങ്ങള്‍ എളുപ്പത്തിലൊരുക്കുവാനായി ഒരുക്കിയ ഗണിത രൂപങ്ങള്‍ തുടങ്ങി ഗണിത ത്തിന്റെ വിവിധ മേഖലകളിലെ വിസ്മയങ്ങള്‍ ലാബില്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ മാനേജറും, എം എല്‍ എ യുമായ എന്‍ എ നെല്ലിക്കുന്ന് ഗണിത ലാബ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബി ആര്‍ സി ട്രെയിനര്‍ കൃഷ്ണദാസ് പാലരിയാണ് ലാബ് ഒരുക്കുന്നതിന് നേതൃത്വം നല്‍കിയത്. പി ടി.എ.പ്രസിഡന്റ് കമറുദ്ദിന്‍ തായല്‍ അധ്യക്ഷത വഹിച്ചു. ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അഗസ്റ്റിന്‍ ബര്‍ണാഡ്, സ്‌കൂള്‍ മാനേജ് മെന്റ് കമ്മിറ്റി പ്രസിഡന്റ് എന്‍ എം സുബൈര്‍, സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ട്രഷറര്‍ അഷ്റഫ് സി.എം, പിടിഎ വൈസ് പ്രസിഡന്റ് ഷാഫി തെരുവത്ത്, വിനോദ് കുമാര്‍, ടി.എ.മഹ് മുദ്ഹാജി ബങ്കരക്കുന്ന് ,അബ്ദുല്‍ ബഷീര്‍ വി.പി, നൗഫല്‍ ഖത്തര്‍,ബാബു തോമസ് , സംസാരിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മുഹമ്മദ് കുട്ടി എ .കെ സ്വാഗതവും , രമണി വി നന്ദിയും പറഞ്ഞു.

KCN

more recommended stories