ഡല്‍ഹി-ബെംഗളുരു കര്‍ണാടക എക്സ്പ്രസ് പാളംതെറ്റി: ആളപായമില്ല

ബെംഗളുരു: ഡല്‍ഹി- ബെംഗളുരു കര്‍ണാടക എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റി. തനിസന്ദ്രയിലാണ് എന്‍ജിന്‍ കോച്ച് മാത്രമാണ് പാളം തെറ്റിയതെന്നും ആളപായമില്ലെന്നും റെയില്‍വേ അറിയിച്ചു. ബെംഗളുരു കര്‍ണാടക എക്സ്പ്രസ് പാളംതെറ്റിയതിനെ തുടര്‍ന്ന് ബെംഗളുരുവില്‍ നിന്നുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വന്‍ അപകടമാണ് ഒഴിവായത്. റസ്‌ക്യൂ ട്രെയിന്‍ സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

KCN

more recommended stories