രാഹുല്‍ ഗാന്ധിക്ക് തന്റെ കസേരയിലിരിക്കാന്‍ തിടുക്കമെന്ന് മോദി

ദില്ലി: ലോക്‌സഭയിലെ അ്വിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യം വിളിച്ചു. ടിഡിപി എംപിമാരാണ് നടുത്തളത്തിലിറങ്ങിയത്.

രാഹുല്‍ ഗാന്ധിക്ക് തന്റെ കസേരയിലിരിക്കാന്‍ തിടുക്കമായെന്ന് മോദി പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രീണനം നടത്തിയല്ല തന്റെ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്, വികസത്തിലൂന്നിയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസുരക്ഷ നല്‍കാന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി കൊണ്ടുവന്ന സര്‍ക്കാരാണ് ഇതെന്നും മോദി പറഞ്ഞു. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എണ്ണി എണ്ണി പറഞ്ഞാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മോദി മറുപടി പറയുന്നത്.

പ്രധാനമന്ത്രിയാകാനുള്ള പിന്തുണ തേടുകയെന്നതാണ് ഈ അവിശ്വാസം കൊണ്ട് ഉദ്ദേശിക്കുന്നത്. സര്‍ക്കാരിന് ഇതൊരു അവിശ്വാസമല്ലെന്നും, കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും നിര്‍ബന്ധിച്ചുണ്ടാക്കിയ ചര്‍ച്ചയാണിതെന്നും മോദി പറഞ്ഞു. റാഫേല്‍ വിവാദ പരാമര്‍ശസത്തിലൂടെ പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

KCN

more recommended stories