സര്‍വ്വീസ് നിര്‍ത്തിവെക്കും; കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് ഫെഡറേഷന്‍

കാസര്‍കോട് : കാസര്‍കോട്-തലപ്പാടി റൂട്ടില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് മുതല്‍ തലപ്പാടി വരെ അപകടങ്ങള്‍ വരുത്തിവെക്കാന്‍ സാഹചര്യമൊരുക്കുന്ന തരത്തില്‍ റോഡ് മുഴുവനും തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. സമയനിഷ്ഠ പാലിക്കാന്‍ സാധിക്കാത്തതിനാല്‍ ദിനംപ്രതി ഈ റൂട്ടിലെ പല ബസുകളുടെയും ട്രിപ്പ് കട്ട് ചെയ്യേണ്ടിവരികയും വലിയ സാമ്പത്തികനഷ്ടം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. പ്രവര്‍ത്തനചിലവില്‍ ഉണ്ടായ വര്‍ദ്ധനവ് കാരണം സര്‍വ്വീസ് നടത്തിക്കൊണ്ടുപോകുവാന്‍ സാധിക്കാത്ത അവസരത്തില്‍ ട്രിപ്പ് കട്ടും കൂടി ആകുമ്പോള്‍ പൂര്‍ണ്ണമായും നഷ്ടത്തിലാണ്. ആയതിനാല്‍ എത്രയും പെട്ടെന്ന് റോഡ് റിപ്പയര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കാത്ത പക്ഷം ഇനിയും നഷ്ടം സഹിച്ച് സര്‍വ്വീസ് നടത്താന്‍ സാധിക്കാത്തതിനാല്‍ ഈ റൂട്ടിലെ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുവാന്‍ നിര്‍ബന്ധിതരായി തീരുമെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുന്നു.

KCN

more recommended stories