അഭിമന്യു അനുസ്മരണവും ഒപ്പ് പതിക്കല്‍ കൂട്ടായ്മയും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: മത തീവ്രവാദികളാല്‍ കൊല ചെയ്യപ്പെട്ട എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന എം.അഭിമന്യുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് കവ്വായി ഇ.എം.എസ് സാംസ്‌കാരിക വേദിയുടെയും ഡി.വൈ.എഫ്.ഐ. തോയമ്മല്‍ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ അഭിമന്യു അനുസ്മരണ സായാഹ്നവും ഒപ്പ് പതിക്കല്‍ കൂട്ടായ്മയും സംഘടിപ്പിച്ചു. കവ്വായിയില്‍ നടന്ന പരിപാടി സി.പി.ഐ (എം) കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ.കെ.രാജ് മോഹന്‍ ഉദ്ഘാടനം ചെയ്തു. പി.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ.സംസ്ഥാന കമ്മിറ്റിയംഗം ഡോ.സിദ്ധാര്‍ത്ഥ് രവീന്ദ്രന്‍ അഭിമന്യു അനുസ്മരണ പ്രഭാഷണം നടത്തി. അനീഷ് കടത്തനാടന്‍, എ.ശ്രീകുമാര്‍, പി.രാജീവ് കുമാര്‍, കെ.ബാബുരാജന്‍, സി.രാധാകൃഷ്ണന്‍, കെ.ചന്ദ്രന്‍, എ.നാരായണന്‍, അനീഷ് തോയമ്മല്‍, പി.രാധാകൃഷ്ണന്‍, ബിബി.കെ. ജോസ്, എന്‍.ഗംഗാധരന്‍, കെ.മനോജ് കുമാര്‍, നിഷിന്‍ തോയമ്മല്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ‘വര്‍ഗ്ഗീയത തുലയട്ടെ’ എന്ന സന്ദേശവുമായി ഒപ്പ് പതിക്കല്‍ കൂട്ടായ്മയും സംഘടിപ്പിച്ചു.

KCN

more recommended stories