എം.വി. ബള്ളുള്ളായയെ ജന്മനാട് അനുസ്മരിച്ചു

കോട്ടൂര്‍: മാധ്യമപ്രവര്‍ത്തനത്തോടൊപ്പം തന്നെ നാടിന്റെ സാമൂഹ്യ-സാംസ്‌കാരിക-കലാ രംഗങ്ങളിലും തിളങ്ങിയ വ്യക്തിത്വമായിരുന്നു എം.വി. ബള്ളുള്ളായ എന്ന് മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി പറഞ്ഞു. മുളിയാര്‍ ദേശത്തിന്റെ പെരുമ വര്‍ധിപ്പിക്കുന്നതില്‍ ബള്ളുള്ളായ നടത്തിയ പ്രവര്‍ത്തനങ്ങല്‍ വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടൂര്‍ നവധാര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോട്ടൂര്‍ സ്‌കൂളില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സി. അച്ചുതന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതാ ഗോപാലന്‍, പഞ്ചായത്ത് അംഗം പി. ബാലകൃഷ്ണന്‍, കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, സി.എല്‍. ഹമീദ്, കെ. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ പെരടഞ്ചി, ടി. ബാലകൃഷ്ണന്‍, എം.കെ.സന്തോഷ് കുമാര്‍, ഹെഡ്മിസ്ട്രസ് കെ.എം. സുകുമാരി, എ. ശ്യാമള പ്രസംഗിച്ചു. നവധാര സെക്രട്ടറി എ. വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു.

KCN

more recommended stories