കാസര്‍കോട്- തലപ്പാടി ദേശീയപാതയുടെ ശോചനീയാവസ്ഥ; മുസ്ലിം ലീഗ് പി ഡബ്ല്യൂ ഡി ഓഫീസ് ഉപരോധിച്ചു

കാസര്‍കോട് : കാസര്‍കോട്- തലപ്പാടി ദേശീയപാതയുടെ ശോചനീയാവസ്ഥയിലും റോഡിലെ കുഴിയില്‍ വീണ് അപകടം നിത്യസംഭവമായതിലും പ്രതിഷേധിച്ച് മുസ്ലിം ലീഗ് പി ഡബ്ല്യൂ ഡി ഓഫീസ് ഉപരോധിച്ചു. കുഴികളില്‍ വീണ് വാഹന അപകടവും, മരണവും നിത്യസംഭവമായ സാഹചര്യത്തില്‍ അടിയന്തിരമായി റോഡിലെ കുഴികളടച്ച് പുനരുദ്ധാരണപ്രവര്‍ത്തികള്‍ നടത്തണമെന്നാവശ്യപ്പെട്ട് എന്‍.എ.നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാവിലെ ആരംഭിച്ച ഉപരോധത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് അകത്ത് കയറാനായില്ല. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, ജില്ലാ ഭാരവാഹികളായ പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, മണ്ഡലം ഭാരവാഹികളായ എ.എം. കടവത്ത്, കെ. അബ്ദുല്ല കുഞ്ഞി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, പി. അബ്ദുര്‍ റഹ് മാന്‍ ഹാജി, എ.എ. ജലീല്‍, ബീഫാത്വിമ ഇബ്രാഹിം, യൂത്ത് ലീഗ് നേതാക്കളായ അഷ്റഫ് എടനീര്‍, ടി.ഡി. കബീര്‍, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, വിവിധ ഘടകങ്ങളുടെ ഭാരവാഹികളായ അഡ്വ.വി.എം. മുനീര്‍, കെ.ബി. കുഞ്ഞാമു, ഖാലിദ് പച്ചക്കാട്, കെ. അബ്ദുല്ല കുഞ്ഞി എരിയാല്‍, അന്‍വര്‍ ചേരങ്കൈ, കരീം കോളിയാട്, മഹ്മൂദ് കുളങ്കര, മുജീബ് കമ്പാര്‍, മൊയ്തീന്‍ കൊല്ലമ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories