ദേശീയപാതയിലെ അപകടമരണം; എന്‍ വൈ എല്‍ ഹൈവേ റോഡ് ഉപരോധിച്ചു

കാസര്‍കോട് : മംഗലാപുരം – കാസര്‍കോട് ദേശീയ പാതയില്‍ രൂപപ്പെട്ട വലിയ കുഴികള്‍ മൂലം അപകട മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. അധികാരികളുടെ അനാസ്ഥ മൂലം അപകട മരണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നാഷണല്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഹൈവേ ഉപരോധവും, പ്രതിഷേധ പ്രകടനവും നടത്തി. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തു നിന്നും തുടങ്ങിയ പ്രകടനം നഗരം ചുറ്റി അവസാനിച്ചു. പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ട് റോഡ് ഉപരോധിക്കുകയും, കുത്തിയിരിക്കുകയും ചെയ്തു ഹൈവേ റോഡ് സ്തംഭിപ്പിച്ചു. പത്തു ദിവസങ്ങള്‍ക്കു മുമ്പാണ് ഐ എന്‍ എല്‍ മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശവമഞ്ചവുമായി യുവാക്കള്‍ സമരം നടത്തിയതും, അന്ന് സ്ഥലം എം എല്‍ എ പത്തു ദിവസം കൊണ്ട് പ്രശ്‌ന പരിഹാരത്തിന് അടിയന്തിര നടപടി കൈക്കൊള്ളും എന്ന് വാക്ക് തന്നതുമാണ്. എന്നാല്‍ ഇന്ന് വരെ ഒരു നടപടിയും കൈകൊള്ളാതെ എം എല്‍ എ ജനങ്ങളെ വഞ്ചിച്ചിരിക്കുക ആണെന്നും, മനോഹരമായ നാടകം കളിച്ചു പൊതു ജനത്തെ വിഡ്ഢികള്‍ ആക്കുക ആണെന്നും എന്‍ വൈ എല്‍ ജില്ല സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ് പറഞ്ഞു.

സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഡ്വ : ഷെയ്ഖ് ഹനീഫ അധ്യക്ഷം വഹിച്ച ചടങ്ങിന് ഷാഫി സുഹ്രി സ്വാഗതവും, സിദ്ദിഖ് ചെങ്കള നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് ജില്ല കോര്‍ഡിനേറ്റര്‍ റിയാസ് അമലടുക്കം മുഖ്യ പ്രഭാഷണം നടത്തി. ജില്ല ട്രെഷറര്‍ ഹനീഫ് പി എച്ച്, വൈസ് പ്രെസിഡന്റുമാരായ അന്‍വര്‍ മാങ്ങാടന്‍, റാഷിദ് ബേക്കല്‍, വി എന്‍ പി . ഫൈസല്‍, സെക്രട്ടറിമാരായ അബൂബക്കര്‍ പൂച്ചക്കാട്, സിദ്ദിഖ് ചെങ്കള, നാസര്‍ കൂളിയങ്കാല്‍, ജില്ല സെക്രട്ടറിമാരായ അബൂബക്കര്‍ പൂച്ചക്കാട്, സിദ്ദിഖ് പാലോത്, അഷറഫ് തുരുത്തി, ഐ എന്‍ എല്‍ നേതാക്കളായ മൊയ്ദീന്‍ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, സി എം എ ജലീല്‍, മുസ്തഫ തോരവളപ്പില്‍, ഷഫീക് കൊവ്വല്‍പ്പള്ളി, ഹനീഫ് കടപ്പുറം, ഗഫൂര്‍ ബാവ, മുനീര്‍ കണ്ടാളം, സിദ്ദിഖ് ചേരങ്കൈ, ഐ എം സി സി നേതാക്കളായ മുസ്തു ഏരിയല്‍, ഹനീഫ് തുരുത്തി, ശിഹാബ് തുരുത്തി, സാമൂഹ്യ പ്രവര്‍ത്തകനായ ബുര്‍ഹാന്‍ തളങ്കര തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories