അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

കൊച്ചി : അഭിമന്യു വധക്കേസിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയാണ് പിടിയിലായത്. പൂത്തോട്ടയില് സ്വകാര്യ കോളേജിലെ നിയമ വിദ്യാര്‍ത്ഥിയാണ് റിഫ. അഭിമമന്യു വധത്തില്‍ റിഫയുടെ പങ്ക് തെളിഞ്ഞതോടെ കോളേജില്‍ നിന്ന് റിഫയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഭിമന്യുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിലും അക്രമം നടത്തിയ സംഭവത്തിലും പ്രധാനിയാണ് റിഫ.

KCN

more recommended stories