ബാങ്ക് അക്കൗണ്ടുകളുടെ ചോര്‍ച്ച; സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകളള്‍ വഴി വ്യക്തികളുടെ വിവരങ്ങള്‍ ചോരുന്ന സംഭവത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ വിലയ്ക്കു വാങ്ങാന്‍ സാധിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഇതുസംബന്ധിച്ച് വിവിധ ബാങ്കുകളുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ചനടത്തുകയും ചെയ്തു.

ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസാണ് യോഗം വിളിച്ചിരിക്കുന്നത്. പ്രമുഖ ബാങ്കുകളില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ബാങ്കുകളില്‍ നിന്ന് ഇത്തരത്തില്‍ വിവരം ചോരാനുള്ള സാധ്യതകളെയും ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്താനുള്ള മാര്‍ഗങ്ങളെയും പറ്റിയായിരുന്നു ചര്‍ച്ച നടന്നത്.

ഇപ്പോള്‍ ചോര്‍ന്നിട്ടുള്ള അടിസ്ഥാനവിവരങ്ങള്‍ വെച്ചുമാത്രം സാമ്ബത്തികത്തട്ടിപ്പുകള്‍ നടക്കാന്‍ സാധ്യത കുറവാണെന്നാണ് ബാങ്കുകളുടെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ വിവരങ്ങള്‍ ചോര്‍ന്നത് എവിടെനിന്നാണെന്ന കാര്യം വ്യക്തമല്ല.

KCN

more recommended stories