റോഡപകടങ്ങളില്‍ പൊലിഞ്ഞവര്‍ക്ക് മെഴുകുതിരി കത്തിച്ച് ഹൃദയാഞ്ജലി

കാസര്‍കോട്: ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നു ആവശ്യപ്പെട്ടും റോഡപകടങ്ങളില്‍ മരണപ്പെട്ടവര്‍ക്കു ബാഷ്പാഞ്ജലിയര്‍പ്പിച്ചും മെഴുകുതിരി കത്തിച്ചും ചൗക്കി റോഡ് സുരക്ഷാ കമ്മിറ്റിയാണ് വേറിട്ട പരിപാടി നടത്തിയത്.തകര്‍ന്നു കിടക്കുന്ന റോഡ് ഉടന്‍ കുഴിയടച്ച് ഗതാഗത യോഗ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഹമീദ് കാവില്‍ ആധ്യക്ഷം വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ എസ്. എച്ച്. ഹമീദ്, ആനന്ദന്‍ കടപ്പുറം എന്നിവരും കരീം ചൗക്കി, ഹസൈനാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories